അബുദാബിയില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു: മരിച്ചത് കോഴിക്കോട് മലപ്പുറം സ്വദേശികൾ

accident

അബുദബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5)-കോഴിക്കോട് സ്വദേശികള്‍.

മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍. വീട്ടുജോലിക്കാരിയും അപകടത്തിൽ മരണപ്പെട്ടു. മാതാപിതാക്കള്‍ പരിക്കേറ്റ് ചികിത്സയിലാണ്. LIVA ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്.

Tags

Share this story