പത്തനംതിട്ടയിൽ കാറും ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് മരണം, രണ്ട് പേർക്ക് പരുക്ക്

accident

പത്തനംതിട്ട മേലെ വെട്ടിപ്രത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അമിത വേഗതയിലെത്തിയ കാർ രണ്ട് ബൈക്കുകളെ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ പാലക്കാട് സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. 

പുലർച്ചെ ഒന്നരയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ കാർ എതിർദിശയിൽ വന്ന ബൈക്കുകളെ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി നാല് പേരുണ്ടായിരുന്നു. പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story