വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മാട്ടൂൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

accident

മാനന്തവാടി-കോഴിക്കോട് സംസ്ഥാനപാതയിൽ പച്ചിലക്കാട് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 

അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
 

Share this story