കണ്ണൂർ കതിരൂരിൽ കാറും ലോറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
May 20, 2023, 11:28 IST

കണ്ണൂർ കതിരൂരിൽ പൊന്ന്യം റോഡിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ വേങ്ങാട് ഊർപ്പള്ളി സ്വദേശി ഷംസുദ്ദീനാണ്(52) മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ, മക്കൾ, മകന്റെ ഭാര്യ എന്നിവർക്ക് പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.