കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

acc

കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കോതമംഗലം സ്വദേശി ഷംസുദ്ദീൻ എന്നയാളാണ് മരിച്ചത്

മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ടിപ്പർ ലോറിയിൽ ചെന്നിടിച്ചത്. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Share this story