മഞ്ചേരിയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു

accident

മലപ്പുറം മഞ്ചേരിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവറാണ് മരിച്ചത്. 

കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് ഡ്രൈവറായ മുഹമ്മദ് റഫീഖാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപത്താണ് അപകടം നടന്നത്. 

കരുവാരക്കുണ്ടിൽ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
 

Share this story