തിരൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; 16 പേർക്ക് പരുക്ക്

acc

മലപ്പുറം തിരൂരിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. കോഴിക്കോടുനിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാർ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Share this story