കോഴിക്കോട് ഉള്ള്യേരിയിൽ കാർ മതിലിലേക്ക് ഇടിച്ചുകയറി; കുട്ടിയുൾപ്പെടെ രണ്ട് പേർ മരിച്ചു

car

കോഴിക്കോട് ഉള്ള്യേരിയിൽ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ(67), കൊച്ചുമകൻ ധൻജിത്ത്(7) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മൊടക്കല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് 12 മണിയോടെ ബാലുശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിലാണ് അപകടം. കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
 

Share this story