വിഴിഞ്ഞത്ത് കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; ഒരു മരണം

Local

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അടിമലത്തുറ സ്വദേശി ജോൺസൻ ജോൺ (26) മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കു ശേഷമാണു അപകടം നടന്നത്.

സുഹൃത്തിനൊപ്പം കാറിൽ പോകവേ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോൺസൻ ജോണിന്റെ ജീവൻ രക്ഷിക്കാനായില്ല.

Share this story