ഇലവീഴാപൂഞ്ചിറയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനികൾക്ക് പരുക്ക്

ila acc

ഇടുക്കി ഇലവീഴാപൂഞ്ചിറക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിംഗ് വിദ്യാർഥിനികൾക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്ത് താഴേക്ക് മറിയുകയായിരുന്നു. 

എറണാകുളം കൊല്ലം കണ്ണൂർ സ്വദേശികളായ ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാവിലെ ആറരയോടെയാണ് അപകടം നടന്നത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

ബാക്കിയുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. സൂര്യോദയം കാണുന്നതിനായാണ് ആറംഗ സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.
 

Share this story