ആലപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

car

ആലപ്പുഴ ഹരിപാട് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തുകൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് കത്തിനശിച്ചത്

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അനന്തുകൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. വാഹനം റോഡരികിലാണ് പാർക്ക് ചെയ്തിരുന്നത്

കാറിൽ തീ പടരുന്നത് കണ്ട സമീപവാസികൾ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു.
 

Share this story