തൃശൂരിൽ നിയന്ത്രണം തെറ്റി കാർ കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം: 2 പേർക്ക് പരുക്ക്

ca.
കടയിലേക്ക് ഇടിച്ചുകയറിയ കാർ

തൃശൂർ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ഒരു മരണം.  തൃശൂർ ജില്ലയിലെ ചാഴൂരിൽ തെക്കേലിന് സമീപമാണ് അപകടമുണ്ടായത്. പഴുവിൽ സ്വദേശി വേളൂക്കര ഗോപി(60) ആണ് മരിച്ചത്. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ആൽ സ്റ്റോപ്പിന് സമീപം വളവിൽ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. കടയുടെ മുൻവശം പൂർണമായും തകർന്നു. 2 ഇരുചക്ര വാഹനങ്ങൾക്കും കേടുപറ്റി. തട്ടുകടയുടെ മുന്നിൽ പത്രം വായിക്കുകയായിരുന്ന ഗോപിയുടെ നേർക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. ഗോപിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share this story