റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റേണ്ടി വന്നാൽ സഹകരിക്കണമെന്ന് കെസിബിസി

റോഡ് വികസനത്തിനായി ആരാധനാലയങ്ങൾ മാറ്റേണ്ടി വന്നാൽ സഹകരിക്കണമെന്ന് കെസിബിസി

ദേശീയപാതാ വികസനത്തിനും ഗതാഗത ആവശ്യങ്ങൾക്കുമായി ആരാധനാലയങ്ങളോ മറ്റോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും അവരുമായി സഹകരിക്കാൻ തയ്യാറാക്കണമെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിക്കുന്നത് തടയേണ്ടതില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

റോഡ് വികസനത്തിനായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും ഇതിന് തയ്യാറാകണം. ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും കെസിബിസി പറഞ്ഞു

ദേശീയപാതാ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കർദിനാൾ അനുമോദിക്കുകയും ചെയ്തു. പൊതുനന്മ ലക്ഷ്യമാക്കി എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this story