പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

bant

പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് കുട്ടികളടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ബാന്റിൽ സിപിഎം പുതുശ്ശേരി ഏരിയാ ബാന്റ് എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. 

ഇയാൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.
 

Tags

Share this story