കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: ആറ്റിങ്ങല്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
Jul 4, 2020, 19:24 IST
ആറ്റിങ്ങല്‍ എംഎല്‍എയും സിപിഎം നേതാവുമായ അഡ്വ. ബി സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലീഡര്‍ സാംസ്കാരിക വേദി നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി
ആറ്റിങ്ങല്‍ കുഴിമുക്കിന് സമീപം ജൂണ്‍ 10ന് സിപിഎം കുളം നവീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നിരവധി പേര് ഇതില്‍ പങ്കെടുത്തുവെന്നാണ് പരാതി. നഗരസഭാ ചെയര്മാന് സിജെ രാജേഷ്കുമാര്‍ വൈസ് ചെയര്‍പേഴ്സണ്‍ ആര് എസ് രേഖ തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുക്കും.