എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ചെന്ന് വേണുഗോപാൽ

chennithala

എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. എത്രോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആരും ഒന്നും സംസാരിക്കരുതെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്

ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് പോസ്റ്റ് ചെയ്‌തെന്ന കേസിൽ എൻ സുബ്രഹ്മണ്യനെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു

ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നായിരുന്നു കെസി വേണുഗോപാലിന്റെ വിമർശനം. പോലീസിന്റേത് ഇരട്ടത്താപ്പാണ്. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ സുബ്രഹ്മണ്യൻ കൊലപാതക കേസിലെ പ്രതിയാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു
 

Tags

Share this story