രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

MJ Rahul

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയുമായി ഐപിഎസ് ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചു. മൊഴി എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചതായും സൂചനകളുണ്ട്. യുവതിയുടെ താത്പര്യം പരിഗണിച്ചാണ് ഐപിഎസ് ഉദ്യോഗസ്ഥ സംസാരിച്ചത്

കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പരാതിക്കാരി നേരിട്ട് മൊഴി നൽകിയിരുന്നില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് നിലവിലുള്ളത്. ഗർഭച്ഛിദ്രത്തിന് ഇരിയയ പെൺകുട്ടിയെ അന്വേഷണ സംഘം ബന്ധപ്പെട്ടെങ്കിലും മൊഴിയോ പരാതിയോ നൽകാൻ തയ്യാറായിരുന്നില്ല

തുടർന്നാണ് ഐപിഎസ് ഉദ്യോഗസ്ഥയെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതും ഫോൺ വഴി യുവതിയെ ബന്ധപ്പെട്ടതും. രാഹുലിനെതിരായി ഉയർന്ന ആരോപണങ്ങളിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു
 

Tags

Share this story