മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Police

പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദ കേന്ദ്രം അടിച്ചുതകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തെ തുടർന്നാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. മന്ത്രവാദിനി ശോഭനയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ശോഭനയും കൂട്ടുപ്രതി ഉണ്ണികൃഷ്ണനും ഒളിവിലാണ്

കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ ശോഭനയും ഉണ്ണി കൃഷ്ണനും  കഴിഞ്ഞ ഒക്ടോബറിൽ ജയിലിലായിരുന്നു. പുറത്തിറങ്ങിയ ശേഷവും ഇവർ മന്ത്രവാദം തുടർന്നു. ഇവരുടെ കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ മോചിപ്പിച്ചത്. പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും പൂട്ടിയിട്ടിരുന്നത്.
 

Share this story