കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കേസ്
Apr 12, 2025, 14:55 IST

ഗുരുവായൂർ ക്ഷേത്ര നടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റ് ഭക്തരുമായി തർക്കത്തിൽ ഏർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദേവസ്വത്തിന്റെ പരാതിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മാസം ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുന്ന ദൃശ്യങ്ങൾ ഇവർ പ്രചരിപ്പിച്ചത്.