റാന്നിയിൽ പൊതുകിണർ ഇടിച്ചുനിരത്തിയ കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ

arrest

റാന്നി ജാതിവിവേചനത്തിന്റെ ഭാഗമായി പൊതുകിണർ ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മണിമല ആലപ്ര സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്‌നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജുവിൽ നിന്ന് പണം വാങ്ങിയാണ് ഇവർ കിണർ ഇടിച്ചുനിരത്തിയത്

അർധരാത്രി സ്‌ഫോടനം നടത്തിയാണ് കിണർ തകർത്തത്. 2022 ജനുവരി 14നാണ് സംഭവം. ദളിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കിണറാണ് ഇവർ ഇടിച്ചു തകർത്തത്.
 

Share this story