അച്ഛനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

shafeeq
ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെയാണ് തൃശ്ശൂർ ജില്ലാ അഡീഷണൽ കോടതി ശിക്ഷിച്ചത്. അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ഇരട്ട ജീവപര്യന്തവും മൂന്ന് വർഷം കഠിന തടവും 1,60,000 രൂപ പിഴയുമാണ് വിവിധ വകുപ്പുകളിലായി കോടതി ശിക്ഷിച്ചത്.
 

Share this story