കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതി റിയാസ് അബൂബക്കറിന് 10 വർഷം കഠിന തടവ്

riyas

ഭീകര സംഘടനയായ ഐഎസിനെ മാതൃകയാക്കി കേരളത്തിൽ ചാവേറാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്

പ്രതിക്ക് നൽകേണ്ട ശിക്ഷയെ കുറിച്ചുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്‌തെന്ന് എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ ഇയാളെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.


 

Share this story