യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന കേസ്; വേടനെതിരെ തെളിവുണ്ടെന്ന് പോലീസ്, കുറ്റപത്രം സമർപ്പിച്ചു
Oct 1, 2025, 10:39 IST

യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസിൽ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃക്കാക്കര പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. വിവാഹ വാഗ്ാദനം ചെയ്തതിന് വാട്‌സാപ്പ് ചാറ്റുകളടക്കം തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു
സാമ്പത്തിക ഇടപാടുകളിലടക്കം രേഖകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ ഈ കേസിൽ ജാമ്യത്തിലാണ് വേടൻ. കഞ്ചാവ് കേസിലും കഴിഞ്ഞ ദിവസം വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം
വേടൻ കഞ്ചാവ് ഉപയോഗിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. വേടൻ താമസിച്ച ഹോട്ടലിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തിയിരുന്നു.