ജാതി അധിക്ഷേപം: അറസ്റ്റ് തടയണമെന്ന സത്യഭാമയുടെ ആവശ്യം ഹൈക്കോടതി തള്ളി

sathyabhama

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമക്ക് തിരിച്ചടി. സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം തേടി സത്യഭാമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമങ്ങാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. 

ജാതിയധിക്ഷേപത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സത്യഭാമ മുന്‍കൂര്‍ ജാമ്യം തേടിയത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയത്.
 

Share this story