സുപ്രീം കോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

cbi

സുപ്രീം കോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്് സിബിഐ. കൊച്ചി സിബിഐ യൂണിറ്റിലെ എസ് പി എ ഷിയാസാണ് സുപ്രീം കോടതിയിൽ ഇക്കാര്യം അറിയിച്ചത്. 2014ൽ ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ കേരളാ ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം. 418 ബാറുകൾ തുറക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ

പിഎൽ ജേക്കബ് എന്നയാൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു, കെഎം മാണിയുടെ മകനും കേരളാ കോൺഗ്രസ് നേതാവുമായ ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് സിബിഐ നിലപാട് അറിയിച്ചിരിക്കുന്നത്.
 

Share this story