കെ ഫോണിൽ സിബിഐ അന്വേഷണം; സതീശന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല

high court

കെ ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹർജിയിൽ നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ കോടതി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഹർജി പൊതുതാത്പര്യമല്ലെന്നും പബ്ലിസിറ്റി ഇന്ററസ്റ്റ് ആണെന്നും കോടതി പറഞ്ഞു. 

2019ൽ ആരംഭിച്ച പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് ഇപ്പോൾ കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് വി ജി അരുൺ ചോദിച്ചു. കെ ഫോൺ, എഐ ക്യാമറ ഹർജികൾ ഒരുമിച്ച് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. പദ്ധതിക്ക് കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും വലിയ അഴിമതിയുണ്ടെന്നാണ് സതീശൻ ഹർജിയിൽ ആരോപിച്ചിരുന്നത്.
 

Share this story