സിദ്ധാർഥന്റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ; വിദഗ്‌ധോപദേശം തേടി

xപൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ഡൽഹി എയിംസിൽ നിന്ന് സിബിഐ വിദഗ്‌ധോപദേശം തേടി. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

സിദ്ധാർഥന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. സിദ്ധാർഥന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും ഇളകിയ നിലയിലുമാണെന്ന് സിബിഐ വ്യക്തമാക്കി

സിദ്ധാർഥനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. രണ്ട് ദിവസം നഗ്നനാക്കി മാർദിച്ചു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചായിരുന്നു മർദനം. സിദ്ധാർഥന് അടിയന്തര വൈദ്യ സഹായം നൽകിയില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
 

Share this story