വിദ്യാഭ്യാസ രംഗത്തെ നേട്ടം കാരണം കേരളത്തിന്റെ വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നു: മുഖ്യമന്ത്രി
Thu, 2 Mar 2023

വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാൽറ്റി ഷോ മാറിയെന്നും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ മികച്ച മാതൃക സൃഷ്ടിക്കുന്നു. പക്ഷേ യാഥാർഥ്യം പലപ്പോഴും തമസ്‌കരിക്കുകയാണ്. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റെ തെളിവാണ് 10 ലക്ഷം വിദ്യാർഥികൾ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കാരം നടപ്പാക്കും. നൂതന ആശയങ്ങൾക്കൊപ്പം ചരിത്ര ബോധവും പകർന്നു നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു