കേന്ദ്രം അനുമതി നിഷേധിച്ചു: യുഎഇ യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ഉദ്യോഗസ്ഥരെ അയക്കും

pinarayi

കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുഎഇ യാത്ര റദ്ദാക്കി. അബുദാബി ബിസിനസ് മീറ്റിന് ഉദ്യോഗസ്ഥ സംഘത്തെയാകും അയക്കുക. ചീഫ് സെക്രട്ടറി, ടൂറിസം, നോർക്ക സെക്രട്ടറിമാർ, സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവരെ അയക്കാനാണ് തീരുമാനം. 

കേന്ദ്രസർക്കാർ അനുമതി നൽകില്ലെന്ന് ഉറപ്പായതോടെ യുഎഇയിൽ മുഖ്യമന്ത്രിക്ക് നൽകാനിരുന്ന സ്വീകരണ പരിപാടികളും റദ്ദാക്കി. സ്വീകരണ പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് സംഘാടകർ അറിയിച്ചത്. മെയ് 7ന് യുഎഇയിൽ എത്താനിരുന്ന മുഖ്യമന്ത്രിക്ക് രണ്ട് സ്വീകരണ പരിപാടികളാണ് ഒരുക്കിയിരുന്നത്.


 

Share this story