കേന്ദ്രത്തിന് സങ്കുചിത മനഃസ്ഥിതി: വിമർശനവുമായി സുപ്രീം കോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം

സാമ്പത്തക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമർശനവുമായി സുപ്രിം കോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് കാരണം സമ്പദ് വ്യവസ്ഥ തകരുമെന്ന കേന്ദ്രത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് കേരളം വിമർശിക്കുന്നു. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്രത്തിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു

കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റും മോശമാണ്. സങ്കുചിത മനഃസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമർത്യ സെൻ അടക്കമുള്ള വിദഗ്ധർ കേരള മോഡലിനെ പ്രകീർത്തിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താൻ കഴിയില്ല. പല വസ്തുതകളും മറച്ചുവെച്ചു കൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വിശദമായ കുറിപ്പ് നൽകിയിരുന്നു. ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയാണ് കേരളം സത്യവാങ്മൂലം ഫയൽ ചെയ്തത്.
 

Share this story