കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സെഡ് പ്ലസ് സിപിആർപിഎഫ് സുരക്ഷ അനുവദിച്ചു

governor

എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കുത്തിയിരുന്ന് ഗവർണർ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെ കേന്ദ്രത്തിന്റെ ഇടപെടൽ. ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രലായം ഇക്കാര്യം അറിയിച്ചു

നിലവിൽ കേരളാ പോലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവർണറുടെ സുരക്ഷാ ചുമതല. ഇതിൽ പത്തിലേറെ കമാൻഡോകളും ഉൾപ്പെടും. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണർക്ക് അകമ്പടി സേവിക്കും.
 

Share this story