കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ സംസ്‌കാരം ഇന്ന്

kanamala

എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 9 മണിക്ക് കണമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ. രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ. അതേസമയം പോത്തിനെ മയക്കുവെടി വെച്ച് പിടികൂടി വനത്തിലേക്ക് വിടാമെന്ന നിലപാടിലാണ് വനംവകുപ്പ്

രണ്ട് ദിവസമായി കാട്ടുപോത്തിനായി മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. അതേസമയം കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വർഗീസാണ് കൊല്ലപ്പെട്ടത്. സാമുവലിന്റെ സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും.
 

Share this story