ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Rain
സംസ്ഥാനത്തെ മധ്യ, തെക്കൻ ജില്ലകളിൽ വേനൽ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
 

Share this story