സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത; താപനിലയിലും കുറവ്
Wed, 15 Mar 2023

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കിട്ടും. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോല മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആദ്യം മഴ ലഭിച്ചു തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കൻ കേരളത്തിലും മഴ ലഭിക്കും. അതേസമയം സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരുമയൂരിലാണ്(40 ഡിഗ്രി സെൽഷ്യസ്)