സംസ്ഥാനത്ത് മൂന്ന് ദിവസം വേനൽ മഴയ്ക്ക് സാധ്യത; വെള്ളിയാഴ്ച കടലാക്രമണ മുന്നറിയിപ്പ്
Thu, 9 Mar 2023

സംസ്ഥാനത്ത് മാർച്ച് 11, 12, 13 തീയതികളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും. അതേസമയം കേരളാ തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 0.2 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.