സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് സാധ്യത; കെപിസിസി ഭാരവാഹികളെ മാറ്റിയേക്കും

congress

സംസ്ഥാന കോൺഗ്രസിൽ അഴിച്ചുപണിക്ക് സാധ്യത. കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷൻമാരെയും മാറ്റാനാണ് ആലോചന. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പുനഃസംഘടന മുഖ്യ അജണ്ടയാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കൾ ഭിന്നതയില്ലാതെ ഒന്നിച്ച് പോകണമെന്ന നിർദേശവും ഹൈക്കമാൻഡ് നൽകിയിട്ടുണ്ട്. 

കെ സുധാകരൻ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികലെ പരിഗണിക്കാതെ പരീക്ഷണമെന്ന നിലയ്ക്കാണ് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനക്ക് ഒട്ടും മുന്നോട്ടുപോകാനായില്ലെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. 
 

Share this story