മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം എത്തിയതായി സ്ഥിരീകരിച്ചതോടെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ടുനിന്ന വേനൽ മഴയ്ക്ക് തൊട്ടുപിന്നാലെയാണ് കാലവർഷവും എത്തുന്നത്. ജൂൺ ഒന്നിന് സാധാരണയായി എത്തേണ്ട കാലവർഷം രണ്ട് ദിവസം മുമ്പാണ് ഇത്തവണ എത്തിയത്

ഇത്തവണ കാലവർഷ മഴയുടെ ശക്തി കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിൽ തന്നെ മഴ അതിശക്തമാകാനും സാധ്യതയുണ്ട്. 

Share this story