സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം; നാളെ മുതൽ നിലവിൽ വരും
Tue, 28 Feb 2023

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം. നാളെ മുതലാണ് പുതിയ സമയക്രമം നിലവിൽ വരുന്നത്. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാല് മണി മുതൽ 7 മണി വരെയും റേഷൻ കട തുറക്കും. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയിട്ടുമുണ്ട്.