വിവിധ ജില്ലകളിലെ കലക്ടർമാർക്ക് മാറ്റം; രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി, ഹരിത ആലപ്പുഴയിലേക്ക്

renu

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വിവിധ ജില്ലകളിലെ കലക്ടർമാരെ മാറ്റിനിയമിച്ചു. എറണാകുളം കലക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് എറണാകുളത്തെ പുതിയ കലക്ടർ. ബ്രഹ്മപുരം മാലിന്യ പ്രശ്‌നം തുടരുന്നതിനിടെയാണ് കലക്ടറുടെ മാറ്റം

വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശ്ശൂർ കലക്ടർ ഹരിത വി കുമാറാണ് ആലപ്പുഴയുടെ പുതിയ കലക്ടർ. ആലപ്പുഴ കലക്ടറായ വി ആർ കെ കൃഷ്ണതേജ തൃശ്ശൂരിലെ കലക്ടറാകും. ഐടി മിഷൻ ഡയക്ടർ സ്‌നേഹിൽ കുമാർ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. അനുകുമാരിക്ക് പകരം സബ് കലക്ടർ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി.
 

Share this story