ഭൂമിയുടെ പേര് മാറ്റാൻ ക്കൈകൂലി; കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

arrest

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരാളിൽ നിന്ന് 5000 രൂപയും മറ്റൊരാളിൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു

ഭൂമിയുടെ പേര് മാറ്റുന്നതിനാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോർപറേഷന്റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണ ഇയാൾ ഓപീസ് കയറിയിറങ്ങിയിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നത്

മണികണ്ഠന് 2000 രൂപയും ലാലിച്ചന് 5000 രൂപയുമാണ് ആവശ്യപ്പെട്ടത്. പിന്നാലെ എളമക്കര സ്വദേശി വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് പരിശോധനയിലാണ് ഇരുവരെയും കൈക്കൂലിയുമായി പിടികൂടിയത്.
 

Tags

Share this story