കളമശ്ശേരി സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡൊമനിക് ഏക പ്രതി

dominic

കളമശ്ശേരി സ്‌ഫോടനക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡൊമനികാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഒക്ടോബർ 29നാണ് കളമശ്ശേരി കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനമുണ്ടായത്. എട്ട് പേരാണ് കൊല്ലപ്പെട്ടത്

രാവിലെ 9.30ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്‌ഫോടനം നടന്നത്. 2500ലധികം ആളുകൾ ഈ സമയം ഹാളിനകത്തുണ്ടായിരുന്നു. പിന്നീട് തുടർച്ചയായി രണ്ട് സ്‌ഫോടനകൾ കൂടി നടന്നു. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. നിരവധി പേർക്ക് വീണു പരുക്കേറ്റു

പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് നടന്നത് ആസൂത്രിതമായ സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണം നടക്കുന്നതിനിടെ മാർട്ടിൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി സ്‌ഫോടനം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
 

Share this story