ജഡ്ജിയെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചു; യുവാവ് അറസ്റ്റിൽ

shamnad

ജഡ്ജിയെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് കാസർകോട് ഹോസ്ദുർഗ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ പോലീസിനെ കബളിപ്പിച്ചത്. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞ് ഇയാൾ നീലേശ്വരം പോലീസിനെ ഫോണിൽ വിളിക്കുകയായിരുന്നു

നീലേശ്വരം പോലീസ് ഇതോടെ കാഞ്ഞങ്ങാട് പോലീസിനെ വിവരം അറിയിച്ചു. കാഞ്ഞങ്ങാട് പോലീസ് എത്തി ഇയാളെ ഹോട്ടലിൽ എത്തിച്ചു. ഹോട്ടലിൽ സുരക്ഷയും ഏർപ്പെടുത്തി. പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് ഐഡി കാർഡ് കാണിക്കാൻ പറഞ്ഞപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഹോട്ടലിൽ സബ് കലക്ടർ ആണെന്ന് പറഞ്ഞായിരുന്നു ഇയാൾ മുറിയെടുത്തിരുന്നത്. ഇവിടെ പൈസയും നൽകിയിരുന്നില്ല.
 

Share this story