വഞ്ചനാ കേസ്: നടൻ ബാബുരാജിനെ അറസ്റ്റ് ചെയ്തു

baburaj

വഞ്ചനാ കേസിൽ നടൻ ബാബുരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയ കേസിലാണ് ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് ബാബുരാജ് സ്റ്റേഷനിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു

ഈ മാസം 4ന് ഹാജരാകണമെന്ന് കാണിച്ച് താരത്തിന് നോട്ടീസ് നൽകിയിരുന്നു. മൂന്നാർ ആനവിരട്ടിക്ക് സമീപം 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് ബാബുരാജ് നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന സ്ഥാപനം. ഇതിൽ 5 കെട്ടിടങ്ങൾക്ക മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പർ നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യു വകുപ്പ് ഇവിടെ നിന്ന് ഒഴിയണമെന്ന് കാണിച്ച് റിസോർട്ട് നടത്തിപ്പുകാർക്ക് നോട്ടീസ് നൽകിയിരുന്നു

ഈ സാഹചര്യത്തിലാണ് 2020 ഫെബ്രുവരിയിൽ 40 ലക്ഷം രൂപ ഡിപോസിറ്റും മാസം 3 ലക്ഷം രൂപ വാടകയും നിശ്ചയിച്ച് റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ നൽകാമെന്ന് കാണിച്ച് അരുൺകുമാർ എന്നയാളുമായി ബാബുരാജ് കരാർ തയ്യാറാക്കിയത്. രണ്ട് ഗഡുക്കളായി 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറഞ്ഞു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കരാർ പ്രകാരം മുന്നോട്ടുപോകാനായില്ല. അതേ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് അരുൺകുമാർ നോട്ടീസ് അയക്കുകയായിരുന്നു.
 

Share this story