വഞ്ചനാക്കേസ്: മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

boys

വഞ്ചനാക്കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റെ നടപടി

ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ നിർമാണത്തിന് മുടക്കിയ പണം കരാർ പ്രകാരം തിരികെ കിട്ടിയില്ലെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹർജി 22ന് വീണ്ടും പരിഗണിക്കും. 

സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. സിറാജ് വലിയത്തറ എന്നയാളാണ് പരാതി നൽകിയത്. നിർമാണത്തിന് ഏഴ് കോടി രൂപ നൽകിയിട്ടും തിരികെ തന്നില്ലെന്നാണ് പരാതി
 

Share this story