ചെന്നൈ കലാക്ഷേത്രയിലെ ലൈംഗികാതിക്രമം: അന്വേഷണത്തിന് മൂന്നംഗ സമിതി

kala

ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർഥികൾ ഉന്നയിച്ച ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തി. കലാക്ഷേത്രാ ബോർഡാണ് സമിതിക്ക് രൂപം നൽകിയത്. റിട്ടയേർഡ് ജസ്റ്റിസ് കെ. കണ്ണൻ, തമിഴ്‌നാട് മുൻ ഡിജിപി ലതിക ശരൺ, ശോഭാ വർത്തമാൻ എന്നിവരാണ് സമിതി അംഗങ്ങൾ.

കലാക്ഷേത്രയിലെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പൂർവ വിദ്യാർഥികളടക്കം നൂറ് പേരാണ് പരാതിപ്പെട്ടിരിക്കുന്നത്. വിദ്യാർഥികൾ കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനായ ഹരി പത്മനെ തിങ്കളാഴ്ച സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. ഹരി പത്മനെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
 

Share this story