ചെന്നിത്തല പലതിനും പലരോടും മത്സരിക്കുകയാണ്; ഇപ്പോൾ നുണ പറയാനും മത്സരിക്കുന്നുവെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

സഹകരണ വകുപ്പിന്റെ കോമൺ സോഫ്റ്റ് വെയർ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്ഡിപിഐയുമായി ഡീലുണ്ടെന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണ്. ഇപ്പോൾ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. സഹകരണ സംഘങ്ങൾക്ക് പൊതുവായി സോഫ്റ്റ് വെയർ നടപ്പാക്കാൻ 2021 മുതൽ ടെൻഡർ നടപടികൾ പൂർത്തിയായിരുന്നു

2024ൽ ഏകപക്ഷീയമായി ടിസിഎസ് പിൻമാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നത്. കേരളത്തിന്റെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Tags

Share this story