ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനത്തിൽ ആശങ്കയില്ലെന്ന് ചെന്നിത്തല
Fri, 14 Apr 2023

ബിജെപിയുടെ ക്രിസ്തീയ ഭവന സന്ദർശനങ്ങളിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. ഇവർ വേഷം മാറി വന്നവരാണെന്ന് ക്രിസ്തീയ സമുദായത്തിന് അറിയാമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ ബിജെപിയുടെ ക്രൈസ്തവ പ്രീണനത്തിൽ എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. ഇക്കാര്യം കെപിസിസി പ്രസിഡന്റുമായി സംസാരിച്ചെന്നും 20ന് രാഷ്ട്രീയകാര്യ സമിതി ചേരുമെന്ന് അറിയിച്ചതായും ചെന്നിത്തല പറഞ്ഞു
ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ബിജെപി നീക്കം ഗൗരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നും കെ സി ജോസഫ് നൽകിയ കത്തിൽ ആഴശ്യപ്പെട്ടിരുന്നു.