മുഖ്യമന്ത്രി കേരളത്തിന്റെ പ്രതിച്ഛായ തകർത്തു; മോദി രാജ്യത്തിന്റെ യശസ്സ് ഉയർത്തി: സുരേന്ദ്രൻ

K Surendran

തൊട്ടതിലെല്ലാം അഴിമതി നടത്തിയ ഒരു സർക്കാർ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി നേരിട്ട് അഴിമതി നടത്തി. മുഖ്യ സൂത്രധാരനും ഗുണഭോക്താവും മുഖ്യമന്ത്രിയാണ്. എല്ലാ അഴിമതി പണവും ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലേക്കാണ്.

ലോകത്തിന് മുന്നിൽ കേരളത്തിന്റെ പ്രതിച്ഛായ മുഖ്യമന്ത്രി തകർത്തു. മോദി സർക്കാർ രാജ്യത്തിന്റെ യശസ്സ് ഉയർത്തി. ശബരി റെയിൽപാതക്കായി മോദി സർക്കാർ ഫലപ്രദമായി ഇടപെട്ടു. ദേശീയപാത വികസനത്തിന് കേരളത്തിന് നിഷേധാത്മക നിലപാടാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story