ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
Mar 27, 2023, 16:06 IST

നടനും മുൻ ചാലക്കുടി എംപിയുമായ ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുദർശനം നടക്കുന്ന ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. ഭാര്യ കമലും മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
കൊച്ചിയിൽ നിന്നും വിലാപയാത്രയായാണ് ഭൗതികദേഹം ഇരിങ്ങാലക്കുടയിൽ എത്തിച്ചത്. ടൗൺ ഹാളിൽ അഞ്ച് മണി വരെയാണ് പൊതുദർശനം. ഇതിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.