മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിലേക്ക്; ദുബൈയിലും അബുദാബിയിലും പൗരസ്വീകരണം

pinarayi

മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇ സന്ദർശിക്കും. മേയ് ഏഴിന് അബുദാബിയിലും മെയ് 10ന് ദുബൈയിലും മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. ഇതിനായി സ്വാഗതസംഘവും രൂപീകരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ വാർഷിക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനായി യു എ ഇ സർക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം യുഎഇയിലെത്തുന്നത്. 

അബുദാബിയിലും ദുബൈയിലും മുഖ്യമന്ത്രിക്ക് പൗരസ്വീകരണം നൽകും. നോർക്കയുടെ നേതൃത്വത്തിൽ ദുബായിലും മറ്റ് വടക്കൻ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേർത്തുകൊണ്ട് ദുബൈ അൽനാസർ ലെഷർ ലാൻഡിലാണ് സ്വീകരണ പരിപാടി നടക്കുക.അബുദാബിയിൽ അബുദാബി നാഷണൽ തീയറ്ററിലാണ് പരിപാടി നടക്കുക.

Share this story